ഗഡ്ചരോളി: മഹാരാഷ്ട്രയിലെ ഗഡ്ചരോളിയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ബാംമ്റഗഡ്ഡിൽ ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു ഏറ്റുമുട്ടൽ.
നക്സലുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പരിശോധന നടത്തിയ പോലീസ് സംഘത്തെ ഭീകരവാദികൾ ആക്രമിക്കുകയായിരുന്നു. ഇതേത്തുടർന്നുള്ള പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.
മഹാരാഷ്ട്രയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
01:26 AM Apr 02, 2023 | Deepika.com