റബർ കർഷകരെ കേന്ദ്രസർക്കാർ കൈയൊഴിഞ്ഞു: എളമരം കരീം

02:04 AM Mar 24, 2023 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: റ​​ബ​​ർ​ ക​​ർ​​ഷ​​ക​​രെ സ​​ഹാ​​യി​​ക്കാ​​ൻ കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ടി​​ല്ലെ​​ന്ന് വാ​​ണി​​ജ്യമ​​ന്ത്രി പി​​യൂ​​ഷ് ഗോ​​യ​​ൽ ഔ​ദ്യോ​​ഗി​​ക​​മാ​​യി അ​​റി​​യി​​ച്ചെ​​ന്നു എ​​ള​​മ​​രം ക​​രീം എം​പി.

റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​ന്ദ്രബ​ജ​​റ്റ് പ്ര​​ഖ്യാ​​പ​​ന​​ത്തി​​ലെ പൊ​​ള്ള​​ത്ത​​രം തു​​റ​​ന്നു​​കാ​​ണി​​ച്ചും ​ഈ ​​മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​ൻ കേ​​ന്ദ്ര​സ​​ർ​​ക്കാ​​രി​​ന്‍റെ ഇ​​ട​​പെ​​ട​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടും ​ഇ​​ട​​ത് എം​​പി​​മാ​​ർ ക​​ഴി​​ഞ്ഞ​മാ​​സം മ​​ന്ത്രി​​യെ ക​​ണ്ടു ച​​ർ​​ച്ച ന​​ട​​ത്തു​​ക​​യും നി​​വേ​​ദ​​നം സ​​മ​​ർ​​പ്പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ആ ​​നി​​വേ​​ദ​​ന​​ത്തി​​നു​​ള്ള മ​​റു​​പ​​ടി​​യി​​ലാ​​ണ് കേ​​ന്ദ്ര​സ​​ർ​​ക്കാ​​രി​​ന്‍റെ ക​​ർ​​ഷ​​ക​വി​​രു​​ദ്ധ നി​​ല​​പാ​​ട് ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന മ​​ന്ത്രി​​യു​​ടെ പ്ര​​സ്താ​​വ​​ന​​യു​​ള്ള​​ത്. ക​ഴി​ഞ്ഞ 15ന് ​​മ​​ന്ത്രി എ​​ഴു​​തി​​യ ക​​ത്ത് ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണു ല​​ഭി​​ച്ച​​ത്.

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ന​​യ​​ത്തി​​ൽ മാ​​റ്റ​​ങ്ങ​​ൾ പ്ര​​തീ​​ക്ഷി​​ച്ച ക​​ർ​​ഷ​​ക​സ​​മൂ​​ഹ​​ത്തോ​​ടു​​ള്ള വെ​​ല്ലു​​വി​​ളി​​യാ​​ണ് ഈ ​​മ​​റു​​പ​​ടി​​യെ​​ന്നും എ​​ള​​മ​​രം ക​​രീം പ​​റ​​ഞ്ഞു.