കോരാപുട് (ഒഡീഷ): ആന്ധ്രയോടു ചേർന്നുള്ള ഒഡീഷയുടെ അതിർത്തി ജില്ലയായ കോരാപുട്ടിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്ഫോടകവസ്തുശേഖരം പോലീസ് പിടികൂടി.
നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ആന്ധ്ര-ഒഡീഷ ബോർഡർ സ്പെഷൽ സോണൽ കമ്മിറ്റിയിലെ അംഗങ്ങളാണ് സ്ഫോടകവസ്തുക്കൾ ഇവിടെയെത്തിച്ചതെന്നു പോലീസ് കരുതുന്നു.
സ്ഫോടനത്തിനായി ഉപയോഗിക്കുന്ന 50 കിലോയോളം കോർഡക്സ് കേബിൾ, സ്ഫോടകമരുന്നുകൾ, 15 റേഡിയോ സെറ്റ് എന്നിവയാണ് ലമതാപുട്ട് ഗ്രാമത്തിൽനിന്നു പോലീസ് പിടിച്ചെടുത്തത്.
ഒഡീഷ-ആന്ധ്ര അതിർത്തിയിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു
02:17 AM Mar 23, 2023 | Deepika.com