ബംഗളൂരു: മുൻ കർണാടക മന്ത്രിയും ബിജെപി നേതാവുമായ ബാബുറാവു ചിഞ്ചൻസുർ കോൺഗ്രസിൽ ചേർന്നു. എംൽഎസിയായിരുന്നു ഇദ്ദേഹം. രണ്ടാഴ്ചയ്ക്കിടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന രണ്ടാമത്തെ എംഎൽസിയാണ് ബാബുറാവു. പുട്ടണ്ണയാണ് നേരത്തേ കോൺഗ്രസിൽ ചേർന്ന എംഎൽസി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതിൽ പ്രധാന പങ്കു വഹിച്ച നേതാവാണ് ബാബുറാവു ചിഞ്ചൻസുർ. കലാബുറാഗിയിൽ ഖാർഗെയെ പരാജയപ്പെടുത്തിയത് ഉമേഷ് ജാധവ് ആയിരുന്നു.
2008-2018 കാലത്ത് ഗുർമിത്കൽ മണ്ഡലത്തെ പ്രതിനിധീകരിച്ച ബാബുറാവു സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. 2018ൽ ഇദ്ദേഹം ബിജെപിയിൽ ചേർന്നു.
മുൻ കർണാടക മന്ത്രി ബാബുറാവു ചിഞ്ചൻസുർ കോൺഗ്രസിൽ
02:17 AM Mar 23, 2023 | Deepika.com