ന്യൂഡൽഹി: മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാനുള്ള ഹർജിയിൽ ബിജെപിയെ കക്ഷി ചേർക്കണമെന്ന് മുസ്ലിം ലീഗ്.
ബിജെപിയുടെ ഔദ്യോഗിക ചിഹ്നമായ താമര ഹിന്ദുക്കളുടെ മത ചിഹ്നമാണെന്നും താമര ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതിനാൽ ബിജെപിയെയും കേസിൽ കക്ഷി ചേർക്കണമെന്നാണ് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മതചിഹ്ന കേസിൽ ബിജെപിയെ കക്ഷി ചേർക്കണം: ലീഗ്
01:47 AM Mar 21, 2023 | Deepika.com