ന്യൂഡൽഹി: കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി ജന്തർമന്ദറിൽ ഓൾ ഇന്ത്യാ ഫെയർ പ്രൈസ് (ന്യായ വില) ഷോപ് ഡീലേഴ്സ് ഫെഡറേഷൻ ഇന്ന് മാർച്ച് നടത്തും.
അഡ്വ. ജോണി നെല്ലൂർ ഉൾപ്പെടെ അഞ്ഞൂറോളം ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രതിനിധികൾ മാർച്ചിൽ പങ്കെടുക്കും കേരളത്തിന് കൂടുതൽ ഭക്ഷ്യധാന്യ വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ കേന്ദ്രഭക്ഷ്യ സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു.
റേഷൻ വ്യാപാരികൾക്കും സഹായികൾക്കും കട വാടക ഉൾപ്പെടെ 50,000 രൂപ പ്രതിമാസ വേതനം നൽകുക, കോവിഡ് മഹാമാരിയിൽ മരിച്ച വ്യാപാരികൾക്ക് രാജസ്ഥാൻ മാതൃകയിൽ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ഉന്നയിക്കുന്നത്.
റേഷൻ വ്യാപാരികളുടെ പാർലമെന്റ് മാർച്ച് ഇന്ന്
01:46 AM Mar 21, 2023 | Deepika.com