മുംബൈ: കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്ന തലശേരി ആർച്ച്ബിഷപ്പിന്റെ പ്രസ്താവനയിൽ ഭരണ-പ്രതിപക്ഷത്തിനു പരിഭ്രാന്തി എന്തിനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇരുകൂട്ടരും ഭരിച്ചുമുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷ അർപ്പിക്കുന്നതിൽ അസ്വസ്ഥത പാടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മാറിമാറി ഭരിച്ചവരുടെ വഞ്ചനയിൽ മനംമടുത്താണു കർഷകൻ ബിജെപിയിൽ പ്രതീക്ഷ വയ്ക്കുന്നത്.
മാർ ജോസഫ് പാംപ്ലാനിക്കെതിരേ രംഗത്തുവരുന്ന എം.വി. ഗോവിന്ദനും വി.ഡി. സതീശനും അത് ഓർക്കുന്നതു നല്ലതാണെന്നും വി. മുരളീധരൻ പ്രതികരിച്ചു. താങ്ങുവിലയിലെ തട്ടിപ്പും ജപ്തിഭീഷണിയും മൂലം കേരളത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കണക്ക് പുറത്തുവിടണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
ആർച്ച്ബിഷപ്പിന്റെ പ്രസംഗത്തിൽ പരിഭ്രാന്തിയെന്തിന്: വി. മുരളീധരൻ
03:04 AM Mar 20, 2023 | Deepika.com