മദ്യത്തിന് "പശുസെസ് 'ഏർപ്പെടുത്തി ഹിമാചൽ സർക്കാർ
01:30 AM Mar 18, 2023 | Deepika.com
സിംല: മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാർ. ഇന്നലെ അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം. ഓരോ കുപ്പി മദ്യത്തിനും പത്തു രൂപയാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ തുക പശുക്കൾക്കു ഗുണകരമാകുന്ന തരത്തിൽ ചെലവഴിക്കും. പശു സെസിലൂടെ വർഷം 100 കോടി രൂപ ലഭിക്കും.