കൊഹിമ: 60 വർഷത്തിനിടെ ആദ്യമായി നാഗാലാൻഡിൽ വനിതാ എംഎൽഎ. ഇത്തവണ രണ്ടു വനിതകളാണു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
എൻഡിപിപിയിലെ ഹെഖാനി ജഖാലു, സാൽഹൗടുനു ക്രൂസ് എന്നിവരാണ് വിജയിച്ചത്. വെസ്റ്റേൺ അൻഗാമി, ദിമാപുർ-3 സീറ്റുകളിൽ സിറ്റിംഗ് എംഎൽഎമാരെയാണ് ഇവർ പരാജയപ്പെടുത്തിയത്.
ആദ്യം ഫലം പ്രഖ്യാപിച്ചത് വെസ്റ്റേൺ അൻഗാമിയിലാണ്. അതുകൊണ്ട് ജഖാലു നാഗാലാൻഡ് നിയമസഭയിലെ ആദ്യ വനിതാ അംഗമായി. 1536 വോട്ടാണു ഭൂരിപക്ഷം. അതേസമയം, ക്രൂസിന്റെ വിജയം വെറും ഏഴു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. കഴിഞ്ഞ തവണ ദിമാപുർ-3 മണ്ഡലത്തിൽ എൻഡിപിപി സ്ഥാനാർഥിയായി മത്സരിച്ച കെവിസെഖോ ക്രൂസിന്റെ ഭാര്യയാണ് സാൽഹൗടുനു ക്രൂസ്.
60 വർഷത്തിനുശേഷം നാഗാലാൻഡിൽ വനിതാ എംഎൽഎ
03:14 AM Mar 03, 2023 | Deepika.com