ഷില്ലോംഗ്: മേഘാലയയിലും നാഗാലാൻഡിലും നൂറിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത് ഒന്പതു പേർ. മേഘാലയയിൽ അഞ്ചും നാഗാലാൻഡിൽ നാലും സ്ഥാനാർഥികളുടെ ഭൂരിപക്ഷമാണ് മൂന്നക്കം കടക്കാതിരുന്നത്.
നാഗാലാൻഡിലെ എൻഡിപിപി സ്ഥാനാർഥിയും വനിതയുമായ സൽഹൗടുനു ക്രൂസിന് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം-ഏഴ്.
മേഘാലയയിലെ രാജബാല മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിലെ ഡോ. മിസനൂർ റഹ്മാൻ കാസി വിജയിച്ചത് പത്തു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. മേഘാലയയില സോഹ്റയിൽ 15ഉം ഡാലുവിൽ 18ഉം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്ഥാനാർഥികൾ എതിരാളികളെ മറികടന്നത്.
ഒന്പതു പേർക്ക് നൂറിൽ താഴെ ഭൂരിപക്ഷം
03:14 AM Mar 03, 2023 | Deepika.com