ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദ് ജില്ലാ കോടതിയിൽ പുലിയുടെ ആക്രമണം. ആറു പേർക്കു പരിക്കേറ്റു.
നാലു മണിക്കൂറിനുശേഷം പുലിയെ മയക്കുവെടിവച്ചു പിടികൂടി. ഇന്നലെ വൈകുന്നേരം നാലോടെയാണു കോടതിവളപ്പിൽ പുലി കയറിയത്. കോടതി കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കാണു പുലി ഓടിക്കയറിയത്.
ഇതോടെ കോടതിയിലെത്തിയവരും അഭിഭാഷകരും പരിഭ്രാന്തരായി ഓടി. പുലിയെ തുരത്താൻ ശ്രമിച്ച അഭിഭാഷകനും പോലീസുകാരനും ഉൾപ്പെടെ ആറു പേർക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗാസിയാബാദ് ജില്ലാ കോടതിയിൽ പുള്ളിപ്പുലി ആക്രമണം; ആറു പേർക്കു പരിക്ക്
01:03 AM Feb 09, 2023 | Deepika.com