ന്യൂഡൽഹി: പ്രണയദിവസമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാൻ ആഹ്വാനവുമായി കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. പശു ഇന്ത്യൻ സംസ്കാരത്തിന്റെ നട്ടെല്ലാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ട്. പാശ്ചാത്യ സംസ്കാരം വേദപാരന്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. അതുകൊണ്ട് ഫെബ്രുവരി 14 പശുവിനെ ആലിംഗനം ചെയ്ത് ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നാണ് മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി എസ്.കെ ദത്ത ഒപ്പിട്ട സർക്കുലറിൽ പറയുന്നത്.
വാലന്റൈൻസ് ഡേ വേണ്ട; പകരം ‘കൗ ഹഗ് ഡേ’
12:50 AM Feb 09, 2023 | Deepika.com