എംബിബിഎസ് പ്രവേശനം: എൻഎംസി വ്യവസ്ഥയ്ക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

12:30 AM Feb 08, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: എം​ബി​ബി​എ​സ് പ്ര​വേ​ശ​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട കൗ​ണ്‍സി​ലിം​ഗി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മോ​പ്പ് അ​പ്പ് റൗ​ണ്ടി​ൽ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന വ്യ​വ​സ്ഥ​യ്ക്ക് എ​തി​രേ​യു​ള്ള ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്.

സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ​ക്കും ഹ​യ​ർ ഓ​പ്ഷ​ൻ ന​ൽ​കാ​നാ​കാ​ത്ത​തും ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യി​ട്ടും സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ൽ പ​ഠി​ക്കേ​ണ്ടി വ​രു​ന്ന​തും ദുഃ​ഖ​ക​ര​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി നീ​രീ​ക്ഷി​ച്ചു.

വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​വും സം​സ്ഥാ​ന​വും മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​നും നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശം. കേ​ര​ള​ത്തി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ റി​ട്ട് ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. വ്യ​വ​സ്ഥ സ​ർ​ക്കാ​ർ കോ​ള​ജു​ക​ൾ​ക്ക് മാ​ത്രം ബാ​ധ​ക​മാ​ക്ക​ണം എ​ന്നാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം. കേ​സ് കോ​ട​തി തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.