ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് മൂന്നാമതും തടസപ്പെട്ട സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നു വ്യക്തമാക്കി ആം ആദ്മി പാർട്ടി നേതാക്കൾ. ബിജെപിയുടെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചാണ് ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ എഎപി അധികാരത്തിലെത്തിയത്.
ലഫ്റ്റനന്റ് ഗവർണർ നാമനിർദേശം ചെയ്ത പത്ത് കൗണ്‍സിലർമാരുടെ വോട്ട് സംബന്ധിച്ച തർക്കമാണ് ഇത്തവണയും തെരഞ്ഞെടുപ്പു തടസപ്പെടുത്തിയത്. മുനിസിപ്പൽ കോർപറേഷൻ ആക്ട് അനുസരിച്ച് നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് കൗണ്‍സിൽ യോഗങ്ങളിൽ വോട്ടവകാശമില്ല.
എന്നാൽ, വോട്ട് ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി രൂക്ഷ പ്രതിഷേധമാണ് കൗണ്‍സിലിൽ നടത്തിയത്. പത്തു ദിവസത്തിനുള്ളിൽ മേയർ തെരഞ്ഞെടുപ്പ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് എഎപി നേതാവ് അതിഷി പറഞ്ഞു.
ഡൽഹി മേയർ തെരഞ്ഞെടുപ്പ്: സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഎപി
01:03 AM Feb 07, 2023 | Deepika.com