ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് വാട്സാപ്പ് ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നതിനുള്ള സൗകര്യം ഉടൻ ഒരുക്കുമെന്ന് വ്യക്തമാക്കി ഐആർസിടിസി.
ഇന്ററാക്ടീവ് ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ചാറ്റ് ബോക്സ് വഴിയാകും സംവിധാനം. ഇതിനോടകം +91 8750001323 എന്ന വാട്ട്സാപ്പ് നന്പർ വഴി ചില റൂട്ടുകളിൽ ഐആർസിടിസി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇപ്പോൾ നിശ്ചിത ട്രെയിനുകളിൽ മാത്രം ലഭ്യമായ ഇ-കാറ്ററിംഗ് സംവിധാനം ഉപഭോക്താക്കളുടെ നിർദേശങ്ങളെ അടിസ്ഥാനമാക്കി മറ്റ് ട്രെയിനുകളിലും ലഭ്യമാക്കുമെന്ന് ഐആർസിടിസി വ്യക്തമാക്കി.
ഇ-കാറ്ററിംഗ് സംവിധാനങ്ങൾക്ക് ഐആർസിടിസി പ്രത്യേകമായി വികസിപ്പിച്ച www.catering.irctc.co.in വെബ്സൈറ്റ് വഴിയും ഫുഡ് ഓണ്‍ ട്രാക്ക് ആപ്ലിക്കേഷൻ വഴിയുമാണ് ഇ-കാറ്ററിംഗ് സൗകര്യങ്ങൾ ഉപയോഗിക്കാനാകുക.
ട്രെയിനുകളിൽ വാട്സാപ്പ് ഇ-കാറ്ററിംഗ് സംവിധാനം
01:03 AM Feb 07, 2023 | Deepika.com