മഞ്ഞുമലയിടിഞ്ഞ് രണ്ടു തൊഴിലാളികൾ മരിച്ചു, ഒരാളെ കാണാതായി

01:03 AM Feb 07, 2023 | Deepika.com
സിം​​ല: ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ലെ ല​​​ഹൗ​​ൽ സ്പി​​​തി ജി​​​ല്ല​​​യി​​​ലെ ഷി​​​ൻ​​​കു​​​ള-​​​ദ​​​ർ​​​ച്ച റോ​​​ഡി​​​ലേ​​​ക്കു മ​​​ഞ്ഞു​​​മ​​​ല​​​യി​​​ടി​​​ഞ്ഞു​​​വീ​​​ണ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​യി. റോ​​​ഡി​​​ലെ മ​​​ഞ്ഞ് നീ​​​ക്കം ചെ​​​യ്യു​​​ന്ന ജോ​​​ലി​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

നേ​​​പ്പാ​​​ൾ സ്വ​​​ദേ​​​ശി രാം ​​​ബു​​​ദ്ധ, ച​​​ന്പ സ്വ​​​ദേ​​​ശി രാ​​​കേ​​​ശ് എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണു ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. നേ​​​പ്പാ​​​ൾ സ്വ​​​ദേ​​​ശി പ​​​സം​​​ഗ് ചെ​​​റിം​​​ഗ് ലാ​​​മ​​​യ്ക്കാ​​​യി ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ക​​​യാ​​​ണ്.