ന്യൂഡൽഹി: അഗ്നിവീർ പ്രവേശനത്തിന് ഇനിമുതൽ ആദ്യം ഓൺലൈൻ പൊതുപരീക്ഷയിൽ പങ്കെടുക്കണം. പൊതുപരീക്ഷയ്ക്കുശേഷം ശാരീരിക, മെഡിക്കൽ പരിശോധനകൾ നടത്താനാണ് തീരുമാനമെന്ന് കരസേന അറിയിച്ചു.
ഇതുസംബന്ധിച്ച് പത്രങ്ങളിൽ കഴിഞ്ഞദിവസം കരസേന പരസ്യം നൽകിയിരുന്നു. ഇതിനുള്ള വിജ്ഞാപനം ഫെബ്രുവരി പകുതിയോടെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
ആദ്യത്തെ ഓൺലൈൻ പൊതുപ്രവേശന പരീക്ഷ ഏപ്രിലിൽ നടത്താനാണ് ഒരുക്കങ്ങൾ. രാജ്യമെന്പാടുമായി ഇരുനൂറോളം സെന്ററുകൾ ഇതിനായി ഒരുക്കുമെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.
അഗ്നിവീർ: ഇനിമുതൽ ആദ്യം ഓൺലൈൻ പ്രവേശനപരീക്ഷ
01:43 AM Feb 05, 2023 | Deepika.com