ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതിയുടെ പേരിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു വ്യാപക പ്രതിഷേധവുമായി ബിജെപി. ആം ആദ്മി പാർട്ടിയുടെ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ നിരവധി ബിജെപി പ്രവർത്തകരാണ് പങ്കെടുത്തത്.
പോലീസുമായി ബിജെപി പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്തു. അഴിമതി ക്കേസിൽ രണ്ടാമത്തെ കുറ്റപത്രവും സമർപ്പിച്ചതോടെയാണ് ബിജെപി പ്രതിഷേധം രൂക്ഷമാക്കിയത്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ രണ്ടാമത്തെ കുറ്റപത്രവും കോടതി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു.
ഡൽഹി സർക്കാരിനെതിരേ ബിജെപി പ്രതിഷേധം
01:26 AM Feb 05, 2023 | Deepika.com