ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുൽഗാമിൽ ആറ് ഭീകരർ പോലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിൽ പിടിയിലായി.
കുൽഗാമിലും പരിസരഗ്രാമങ്ങളിലുമുള്ള ഷാഹിദ് അഹമ്മദ് പാദർ, ഉബൈദ് അഹമ്മദ് ലിറ്റു, ഡാനിഷ് അഹമ്മദ് ദർ, നവാസ് അഹമ്മദ് ഗനി, ആബിദ് മുസ്തഫ, കിഫായത് അഹമ്മദ് എന്നിവരാണ് പിടിയിലായത്. വൻതോതിൽ പടക്കോപ്പുകളും ആയുധങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. കുൽഗാമിലും സമീപഗ്രാമങ്ങളിലുമുള്ള ഇവർ ജയ്ഷ് ഇ മുഹമ്മദ് ഭീകരമായി സഹകരിച്ചു പ്രവർത്തിക്കുകയായിരുന്നു. ഇവരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചതോടെ മിർഹാമ, ദാംഹൽ ഹഞ്ചിപോറ മേഖലയിൽ തിരച്ചിൽ നടത്തി സംഘത്തെ വലയിലാക്കുകയായിരുന്നു.
കാഷ്മീരിൽ പിടിയിലായ ആറു ഭീകരരിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തു
05:08 AM Feb 04, 2023 | Deepika.com