മുംബൈ: താലിബാനുമായി ബന്ധമുള്ളയാൾ മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)ക്ക് ഇ-മെയിൽ ലഭിച്ചു.
വ്യാഴാഴ്ചയാണ് എൻഐഎയുടെ മുംബൈ ഓഫീസിൽ മെയിൽ ലഭിച്ചത്. തുടർന്ന് മുംബൈ സിറ്റി പോലീസും മഹാരാഷ്ട്ര ആന്റിടെററിസം സ്ക്വാഡും(എടിഎസ്) ജാഗ്രതയിലാണ്. ഇതേ തരത്തിലുള്ള ഇ-മെയിൽ കഴിഞ്ഞ മാസവും എൻഐഎയ്ക്കു ലഭിച്ചിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മുംബൈയിൽ ഭീകരാക്രമണ ഭീഷണി
05:07 AM Feb 04, 2023 | Deepika.com