ന്യൂഡൽഹി: എൽഐസി, എസ്ബിഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിനെ വഴിവിട്ടു സഹായിച്ച കേന്ദ്ര സർക്കാർ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആറിനു രാജ്യവ്യാപകമായി ജില്ലാതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ കീഴിൽ നിഷ്പക്ഷമായോ അല്ലെങ്കിൽ സംയുക്ത പാർലമെന്ററി സമിതിയുടെ മേൽനോട്ടത്തിലോ അന്വേഷണം നടത്തണം, നിക്ഷേപർക്ക് സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം, എൽഐസി, എസ്ബിഐ, മറ്റ് ബാങ്കുകൾ എന്നിവയെ നിർബന്ധിച്ച് അദാനി ഗ്രൂപ്പിൽ ഓഹരി നിക്ഷേപിക്കാനുണ്ടായ സാഹചര്യം പാർലമെന്റിൽ ചർച്ച ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൽഐസി, എസ്ബിഐ എന്നിവയുടെ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുകയെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ആറിന്
03:57 AM Feb 03, 2023 | Deepika.com