ഹവേരി: കർണാടകയിലെ അപ്പർ ഭദ്ര ജലസേചന പദ്ധതിക്ക് 5,300 കോടി രൂപയുടെ ധനസഹായം ബജറ്റിൽ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ വർഷം നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ധനസഹായം.
മധ്യ കർണാടകയിലെ വിവിധ വരൾച്ച ബാധിതജില്ലകളിൽ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനുമായി ആരംഭിച്ച പദ്ധതിയാണ് അപ്പർ ഭദ്ര.
പദ്ധതിക്ക് 5,300 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചതിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അടക്കമുള്ളവർ നന്ദി അറിയിച്ചു.
ചിക്കമംഗളൂരു, ചിത്രദുർഗ, തുംകൂർ, ദാവൻഗരെ ജില്ലകളിലെ ആയിരക്കണക്കിനു കർഷകർക്കു ഗുണം ചെയ്യുന്ന പദ്ധതിയാണ് അപ്പർ ഭദ്ര.
ലക്ഷ്യം കർണാടക തെരഞ്ഞെടുപ്പ്; അപ്പർ ഭദ്ര പദ്ധതിക്ക് 5,300 കോടി
01:05 AM Feb 02, 2023 | Deepika.com