മുംബൈ: മദ്യപിച്ചെത്തി വിമാനത്തിൽ പ്രശ്നങ്ങളുണ്ടാക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത ഇറ്റാലിയൻ വനിത അറസ്റ്റിൽ.
തിങ്കളാഴ്ച അബുദാബി-മുംബൈ വിസ്താര വിമാനത്തിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരിൽ പൗള പെരുഷിയോ എന്ന 45 കാരിക്കെതിരേയാണ് മുംബൈ സഹർ പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ജനുവരി 30 ന് മുംബൈയിലേക്കു പറന്ന വിമാനത്തിലായിരുന്നു പ്രശ്നങ്ങൾ. എക്കണോമി ക്ലാസ് ടിക്കറ്റുമായി വിമാനത്തിലെത്തിയ യാത്രക്കാരി ബിസിനസ് ക്ലാസിൽ പ്രവേശിച്ചത് തടയാൻ ശ്രമിച്ചതോടെയാണ് ജീവനക്കാർ ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഒരു ജീവനക്കാരിയുടെ മുഖത്ത് ഇടിച്ച യാത്രക്കാരി മറ്റൊരു ജീവനക്കാരിയുടെ ദേഹത്ത് തുപ്പുകയും ചെയ്തു. ഇതിനിടെ വസ്ത്രം അഴിച്ചുകളയുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ വിമാനം മുംബൈയിലെത്തിയതോടെയാണ് ജീവനക്കാർ പോലീസിൽ പരാതി നൽകിയത്.
യാത്രയ്ക്കിടെ വിമാനജീവനക്കാരെ ആക്രമിച്ച ഇറ്റാലിയൻ വനിത അറസ്റ്റിൽ യാത്രയ്ക്കിടെ വിമാനജീവനക്കാരെ ആക്രമിച്ച ഇറ്റാലിയൻ വനിത അറസ്റ്റിൽ
12:43 AM Feb 01, 2023 | Deepika.com