മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ ദളിതർ പ്രാർഥന നടത്തി
12:46 AM Jan 31, 2023 | Deepika.com
ചെന്നൈ: എഴുപതുവർഷത്തിനുശേഷം തമിഴ്നാട്ടിലെ തിരുവണ്ണാമലയിലുള്ള മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ ദളിതർ പ്രാർഥന നടത്തി. ജില്ലാ ഭരണകൂടവും സമുദായനേതാക്കളും തമ്മിലുള്ള ചർച്ചയെത്തുടർന്ന് ദളിതർക്കു പ്രവേശനം ലഭിച്ചതോടെയാണിത്. കനത്ത സുരക്ഷയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ദളിതർ പൂമാലകളുമായി ക്ഷേത്രവളപ്പിൽ പ്രവേശിപ്പിച്ചത്.