ന്യൂഡൽഹി: റിപ്പബ്ലിക് ദിന ബീറ്റിംഗ് റിട്രീറ്റ് പരേഡിൽ ഇന്ത്യൻ ക്ലാസിക്കൽ രാഗങ്ങളെ അടിസ്ഥാനമാക്കി സായുധസേന അവതരിപ്പിച്ച സൈനിക ബാൻഡും ഡ്രോണ്‍ ഷോയും ശ്രദ്ധേയമായി. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സാന്നിധ്യത്തിൽ ഡൽഹിയിലെ വിജയ് ചൗക്കിലാണ് ബീറ്റിംഗ് റിട്രീറ്റ് പരേഡ് നടന്നത്. കരസേന, നാവികസേന, വ്യോമസേന, സംസ്ഥാന പോലീസ്, കേന്ദ്ര സായുധ പോലീസ് സേന എന്നിവർ സംയുക്തമായി സംഘടിപ്പിച്ച സൈനിക ബാൻഡുകൾ കാഴ്ചക്കാർക്ക് ആവേശമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
3,500 തദ്ദേശീയ ഡ്രോണുകൾ ഉൾപ്പെട്ട രാജ്യത്തെ ഏറ്റവും വലിയ ഡ്രോണ്‍ പ്രദർശനമാണ് റെയ്സിന കുന്നിൽ ഇന്നലെ നടന്നത്. യുദ്ധം അവസാനിപ്പിച്ചു പോകുന്ന സൈനികർ സൂര്യാസ്തമയ സമയത്ത് യുദ്ധക്കളത്തിൽ നിന്നു പിൻവാങ്ങി ക്യാന്പുകളിലേക്കു മടങ്ങുന്പോഴുള്ള പ്രകടനമാണ് ബീറ്റിംഗ് റിട്രീറ്റ് സെറിമണി.
ശ്രദ്ധേയമായി റിപ്പബ്ലിക്ദിന ബീറ്റിംഗ് റിട്രീറ്റ്
03:45 AM Jan 30, 2023 | Deepika.com