മന്ത്രിസഭാസമിതി യോഗംചേർന്നു
03:45 AM Jan 30, 2023 | Deepika.com
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാസമിതി യോഗം ചേർന്നു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ്. നിരവധി മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങളും നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച നയപരിപാടികളും യോഗത്തിൽ അവലോകനം ചെയ്തു. അതിവേഗ ട്രെയിനുകൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനത്തിനും ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ടും നിർണായക തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടതായി അറിയുന്നു.