ദന്പതികളും മക്കളും ജീവനൊടുക്കി
01:59 AM Jan 28, 2023 | Deepika.com
വിദിഷ: മധ്യപ്രദേശിൽ ബിജെപി നേതാവും ഭാര്യയും രണ്ടു മക്കളും വിഷംകഴിച്ചു മരിച്ചു. വിദിശ നഗർ മണ്ഡൽ ബിജെപി വൈസ് പ്രസിഡന്റ് സഞ്ജീവ് മിശ്ര, ഭാര്യ നീലം, 13ഉം ഏഴും പ്രായമുള്ള രണ്ട് ആൺമക്കൾ എന്നിവരാണു മരിച്ചത്. മക്കളുടെ ഗുരുതര രോഗമാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു കരുതുന്നു. ആത്മഹത്യാക്കുറിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.