ലക്നോ: യുപിയുടെ തലസ്ഥാനമായ ലക്നോവിൽ അഞ്ചുനിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് സമാജ്വാദി പാർട്ടി നേതാവ് അബ്ബാസ് ഹൈദറിന്റെ ഭാര്യ ഉസ്മ ഹൈദർ(30), അമ്മ ബീഗം ഹൈദർ(87) എന്നിവർ മരിച്ചു.
ബീഗം ഹൈദറിന്റെ മൃതദേഹം ഇന്നലെയാണു പുറത്തെടുത്തത്. ഉസ്മ ഹൈദർ ആശുപത്രിയിലാണു മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഹസ്രത്ഗഞ്ച് മേഖലയിലെ കെട്ടിടം തകർന്നുവീണത്. ഒരു ഡസനിലധികം പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷപ്പെടുത്തി. ഇനിയും രണ്ടു പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു സംശയം. അപകടവുമായി ബന്ധപ്പെട്ട് മൂന്നു പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
ലക്നോവിൽ കെട്ടിടം തകർന്ന് എസ്പി നേതാവിന്റെ ഭാര്യയും അമ്മയും മരിച്ചു
01:59 AM Jan 26, 2023 | Deepika.com