ഈറോഡ്: ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ മോശം കാലാവസ്ഥയെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി.
ഇന്നലെ രാവിലെ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ കടന്പൂരിനു സമീപമുള്ള ഒക്കിയം ഗവ. സ്കൂൾ ഗ്രൗണ്ടിലാണ് സ്വകാര്യ ഹെലികോപ്റ്റർ ഇറക്കിയത്. രവിശങ്കർ ഹെലികോപ്റ്ററിൽനിന്നു പുറത്തിറങ്ങവേ പ്രദേശവാസികൾ അനുഗ്രഹം തേടാനെത്തി. 11.14നു രവിശങ്കർ തിരുപ്പുരിലെ കാങ്കേയത്തേക്കു പോയി.
ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി
01:59 AM Jan 26, 2023 | Deepika.com