ഭുവനേശ്വർ: ഒഡീഷ മുൻ മുഖ്യമന്ത്രി ഗിരിധർ ഗമാംഗും മകൻ ശിശിർ ഗമാംഗും ബിജെപിയിൽനിന്നു രാജിവച്ചു. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കു രാജിക്കത്ത് കൈമാറി. 2015ലാണു ഗിരിധർ ഗമാംഗും ശിശിറും ബിജെപിയിൽ ചേർന്നത്.
ഒന്പതു തവണ ലോക്സഭാംഗമായ ആളാണ് ആദിവാസി നേതാവായ ഗിരിധർ ഗമാംഗ്. ഈയിടെ ഗമാംഗും മകനും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗിരിധർ ഗമാംഗും മകനും റാവുവിന്റെ പാർട്ടിയായ ബിആർഎസിൽ ചേരുമെന്നു സൂചനയുണ്ട്.
മുൻ ഒഡീഷ മുഖ്യമന്ത്രി ഗിരിധർ ഗമാംഗ് ബിജെപി വിട്ടു
01:59 AM Jan 26, 2023 | Deepika.com