ന്യൂഡൽഹി: മാധ്യമപ്രവർത്തക റാണാ അയൂബിനെതിരായ കേസിൽ വാദം കേൾക്കുന്നത് 31ലേക്കു മാറ്റണമെന്ന് ഗാസിയാബാദ് പ്രത്യേക ജഡ്ജിയോട് സുപ്രീംകോടതി. മുംബയിലെ കേസിൽ ഗാസിയാബാദ് കോടതി ഹാജരാകാൻ ആവശ്യപ്പെട്ടതിനെതിരേയാണ് റാണ അയൂബ് സുപ്രീംകോടതിയെ സമീപിച്ചത്.
അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു ഹൈക്കോടതിയെ സമീപിച്ചതിനെയും ജസ്റ്റീസ് കൃഷ്ണമുരാരി ചോദ്യം ചെയ്തു. റാണാ അയൂബിനുവേണ്ടി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഹാജരായി.
അറസ്റ്റിനെ ഭയക്കുന്ന റാണ അയൂബ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കുമെന്നാണ് എൻഫോഴ്സ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ സോളിസിറ്റർ തുഷാർ മേത്ത പറഞ്ഞത്. കോവിഡ് കാലത്ത് വിദേശസംഭാവനാ ചട്ടം ലംഘിച്ചു ഫണ്ട് സമാഹരിച്ചു എന്നതാണ് കേസ്.
റാണാ അയൂബ് കേസ്: വാദം 31ലേക്കു മാറ്റണമെന്ന് സുപ്രീംകോടതി
12:44 AM Jan 26, 2023 | Deepika.com