ഭോപ്പാൽ: ഷാരുഖ് ഖാന്റെ പഠാൻ സിനിമയ്ക്കെതിരേ മധ്യപ്രദേശിൽ വ്യാപക പ്രതിഷേധം. ഇന്നലെ റിലീസ് ചെയ്ത സിനിമയുടെ മോണിംഗ് ഷോ ബജ്രംഗ്ദൾ പ്രവർത്തകർ തടസപ്പെടുത്തി.
ഇതേത്തുടർന്ന് ഇൻഡോറിലും ഭോപ്പാലിലും മോണിംഗ് ഷോ റദ്ദാക്കി. പോലീസ് സുരക്ഷയോടെയായിരുന്നു പ്രദർശനം. ഭോപ്പാൽ രംഗ്മഹൽ തിയേറ്ററിൽ സ്ഥാപിച്ച ബാനറും പോസ്റ്ററും ബജ്രംഗ് ദൾ പ്രവർത്തകർ വലിച്ചുകീറി.
പഠാൻ സിനിമയ്ക്കെതിരേ പ്രതിഷേധം
12:44 AM Jan 26, 2023 | Deepika.com