ഖാണ്ഡ്വ: ബന്ധുവായ വയോധികയെ മർദിച്ചു കൊലപ്പെടുത്തിയതിനു മധ്യപ്രദേശിലെ ഖാണ്ഡ്വ നഗരസഭയിലെ ബിജെപി കൗൺസിലർക്കെതിരേ കേസെടുത്തു.
37-ാം വാർഡ് മെംബർ പവൻ ഗോസ്വാമിക്കെതിരേയാണ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. ജനുവരി മൂന്നിന് ഇയാൾ ബന്ധുവായ പൂനം ഗോസ്വാമി(63)യെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പൂനം ആശുപത്രിയിൽ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച മരിച്ചു.
വയോധികയെ കൊന്ന കേസിൽ ബിജെപി നേതാവിനെതിരേ കേസ്
12:44 AM Jan 26, 2023 | Deepika.com