സെബി മാത്യു
ന്യൂഡൽഹി: കോവിഡും യുദ്ധവും മൂലം ചൈനയിലും യുക്രെയ്നിലും ക്ലിനിക്കൽ പരിശീലനം പൂർത്തിയാക്കാൻ കഴിയാത്ത മെഡിക്കൽ വിദ്യാർഥികളുടെ കാര്യത്തിൽ പരിഹാരം കണ്ടെത്താൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നു സുപ്രീംകോടതി.
കേന്ദ്രസർക്കാരും ദേശീയ മെഡിക്കൽ കമ്മീഷനും ചേർന്ന് വിദ്യാർഥികൾക്ക് അനുകൂലമായ പരിഹാരം കണ്ടെത്തണമെന്നാണ് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിധിയിൽ നിർദേശിച്ചത്്.
2022 ജൂണ്‍ 30നു മുന്‍പ് പരീക്ഷകൾ പാസായി കോഴ്സ് പൂർത്തിയാക്കിയവരുടെ കാര്യത്തിൽ മാത്രമാണ് നിർദേശം ബാധകമെന്നും കോടതി വാക്കാൽ പറഞ്ഞു.
മടങ്ങിയ എംബിബിഎസ് വിദ്യാർഥികളുടെ പരിശീലനം: വിദഗ്ധസമിതി വേണം
01:48 AM Dec 10, 2022 | Deepika.com