പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ലെന്നു കേന്ദ്രം

01:47 AM Dec 10, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​കാ​ല​ത്തെ ഭ​ക്ഷ്യ​ധാ​ന്യം സൗ​ജ​ന്യ​മ​ല്ലെ​ന്നു കേ​ന്ദ്രം. കേ​ര​ളം പ​ണം ന​ൽ​കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് ഭ​ക്ഷ്യ​ധാ​ന്യം അ​നു​വ​ദി​ച്ച​ത്.

പ്ര​കൃ​തി​ദു​ര​ന്തം നേ​രി​ടാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കേ​ന്ദ്രം സ​ഹാ​യം ന​ൽ​കാ​റു​ണ്ട്. ഇ​ങ്ങ​നെ അ​നു​വ​ദി​ച്ച പ​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

2018 ഓ​ഗ​സ്റ്റി​ലെ പ്ര​ള​യ​കാ​ല​ത്താ​ണ് കേ​ന്ദ്ര ഭ​ക്ഷ്യ കോ​ർ​പ​റേ​ഷ​നി​ൽ (എ​ഫ്സി​ഐ) നി​ന്ന് 89540 മെ​ട്രി​ക് ട​ണ്‍ അ​രി കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്. ഈ ​അ​രി സം​സ്ഥാ​നം സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. അ​രി​വി​ത​ര​ണ​ത്തി​നു ശേ​ഷ​മാ​ണ് കേ​ന്ദ്രം പ​ണം ആ​വ​ശ്യ​പ്പെ​ട്ടു ക​ത്തു ന​ൽ​കി​യ​ത്.

ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന് ന​ൽ​കി​യ അ​രി സ​ഹാ​യ​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം അ​ട​ച്ചി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര ഭ​ക്ഷ്യ​സ​ബ്സി​ഡി​യി​ൽനി​ന്നു തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ ന​ൽ​കി​യ മ​റു​പ​ടി.

കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി തു​ട​ങ്ങി​യ​വ​ർ പ്ര​തി​ക​രി​ച്ചു.