മോർബി: തൂക്കുപാലം തകർന്ന് 135 പേർ മരിച്ച മോർബിയിൽ ബിജെപിയുടെ ഭൂരിപക്ഷം പതിനഞ്ചിരട്ടി വർധിച്ചു.
മോർബി ദുരന്തം ബിജെപിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. 62,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ കാന്തിലാൽ അമൃതിയ വിജയിച്ചത്. 2017ൽ വെറും 4600 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ ബ്രിജേഷ് മെർജ വിജയിച്ചത്. ഇദ്ദേഹത്തെ മാറ്റി അമൃതിയയ്ക്കു ബിജെപി സീറ്റ് നല്കുകയായിരുന്നു.
മോർബിദുരന്തം ബാധിച്ചില്ല; ബിജെപിയുടെ ഭൂരിപക്ഷം പതിനഞ്ചിരട്ടി വർധിച്ചു
01:47 AM Dec 10, 2022 | Deepika.com