അഹമ്മദാബാദ്: 2017ൽ ബിജെപിയെ വിറപ്പിച്ച മൂവർസംഘത്തിനു വിജയം. യുവ നേതാക്കളായ ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി, അൽപേഷ് ഠാക്കൂർ എന്നിവരാണു വിജയിച്ചുകയറിയത്. ഇത്തവണ ഹാർദിക്കും അൽപേഷും ബിജെപി ടിക്കറ്റിലാണു മത്സരിച്ചത്.
കഴിഞ്ഞ തവണ കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച ജിഗ്നേഷ് മേവാനി ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായാണു മത്സരിച്ചത്.
വീരാംഗം മണ്ഡലത്തിൽ 51,707 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് ഹാർദിക് പട്ടേൽ വിജയിച്ചത്. ഗാന്ധിനഗർ സൗത്തിൽ 43,064 വോട്ടാണ് അൽപേഷിന്റെ ഭൂരിപക്ഷം. തുടക്കത്തിൽ പിന്നിലായിരുന്ന ജിഗ്നേഷ് മേവാനി 4,928 വോട്ടിന്റെ വ്യത്യാസത്തിൽ വഡ്ഗമിൽ ജയിച്ചുകയറി.
പട്ടേൽ സംവരണ പ്രക്ഷോഭ നേതാവായിരുന്ന ഹാർദിക് പട്ടേലിനെ പാർട്ടിയിലെത്തിച്ചതു ബിജെപിക്ക് ഏറെ ഗുണം ചെയ്തു. ഒബിസി വിഭാഗം നേതാവാണ് അൽപേഷ് ഠാക്കൂർ.
ഹാർദിക്കിനും മേവാനിക്കും അൽപേഷിനും വിജയം
01:13 AM Dec 09, 2022 | Deepika.com