ന്യൂഡൽഹി: ഗുജറാത്തിൽ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിൽ പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. ഗുജറാത്തിൽ പ്രചാരണം നടത്തിയവരുടെ കൂട്ടത്തിലോ താരപ്രചാരകരുടെ പട്ടികയിലോ അംഗമായിരുന്നില്ല.
ഗുജറാത്തിലെ സ്ഥിതിഗതികൾ നേരിട്ടു മനസിലാക്കാതെ കോണ്‍ഗ്രസിന്റെ തോൽവിയിൽ പ്രതികരിക്കാനില്ലെന്നും തരൂർ പറഞ്ഞു.
ഹിമാചലിൽ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് അനുകൂലമായി പ്രവർത്തിച്ചപ്പോൾ ഗുജറാത്തിൽ തെരഞ്ഞെടുപ്പുഫലം മറ്റൊന്നതായത് അതിശയിപ്പിക്കുന്നു.
ആം ആദ്മി പാർട്ടിയുടെ സാന്നിധ്യവും കോണ്‍ഗ്രസിന്റെ വോട്ട് ചോർച്ചയ്ക്കു കാരണമായെന്നും തരൂർ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചതിനു പിന്നാലെ പാർട്ടിയിൽനിന്ന് ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങൾ നേരിടുന്പോഴാണു തരൂരിന്റെ പ്രതികരണം.
ഗുജറാത്തിൽ പ്രതികരിക്കാതെ പ്രതികരിച്ച് തരൂർ
01:13 AM Dec 09, 2022 | Deepika.com