അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഘട്ലോദിയ മണ്ഡലത്തിൽ വിജയിച്ചത് 1.92 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ. പട്ടേൽ 2,12,480(82.95%) വോട്ട് നേടിയപ്പോൾ കോൺഗ്രസിലെ അമിബെൻ യാഗ്നിക്കിനു കിട്ടിയത് വെറും 21,120 വോട്ട്.
എഎപി സ്ഥാനാർഥിയുടെ പെട്ടിയിൽ വീണത് 15,902 വോട്ടാണ്. ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഘട്ലോദിയയെ മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലും പ്രതിനിധീകരിച്ചിട്ടുണ്ട്.
പട്ടേൽ സംവരണ പ്രക്ഷോഭം കത്തിനിന്ന 2017ൽ 1.17 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഭൂപേന്ദ്ര പട്ടേലിന്റെ വിജയം. 2012ൽ ആനന്ദിബെൻ പട്ടേൽ വിജയിച്ചത് 1.1 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.
ഭൂപേന്ദ്ര പട്ടേലിനു ഭൂരിപക്ഷം 1.92 ലക്ഷം വോട്ട്
01:13 AM Dec 09, 2022 | Deepika.com