അഹമ്മദാബാദ്: ഗുജറാത്തിലെ വ്യാര ആദിവാസിസംവരണ മണ്ഡലത്തിൽ ക്രൈസ്തവ സ്ഥാനാർഥികളുടെ പോരാട്ടത്തിൽ ബിജെപിക്ക് അട്ടിമറി വിജയം.
മോഹൻ കൊങ്കണിയാണു 22,760 വോട്ടിന്റെെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. നാലു തവണ ഇവിടെ വിജയിച്ച കോൺഗ്രസിലെ സിറ്റിംഗ് എംഎൽഎ പൂനാഭായ് ഗാമിത് മൂന്നാം സ്ഥാനത്തായി. ആം ആദ്മി പാർട്ടി സ്ഥാനാർഥിയാണു രണ്ടാം സ്ഥാനം നേടിയത്. ഗുജറാത്തിലെ ഏക ആദിവാസി മുഖ്യമന്ത്രി അമർസിംഗ് ചൗധരി പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലമാണ് വ്യാര. മണ്ഡലത്തിലെ 2.20 ലക്ഷം വോട്ടർമാരിൽ 40,000 പേർ ക്രൈസ്തവരാണ്.
ക്രൈസ്തവ സ്ഥാനാർഥികളുടെ പോരാട്ടത്തിൽ ബിജെപിക്കു വിജയം
01:13 AM Dec 09, 2022 | Deepika.com