ഗാന്ധിധാം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കൃത്രിമത്വം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഗുജറാത്തിലെ ഗാന്ധിധാമിലെ കോണ്ഗ്രസ് സ്ഥാനാർഥി ഭരത്ഭായ് സോളങ്കി കൗണ്ടിംഗ് കേന്ദ്രത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചു. തൂങ്ങിമരിക്കാനാണ് ഇദ്ദേഹം ശ്രമിച്ചത്. ചില മെഷീനുകൾ ശരിയായി സീൽ ചെയ്തിട്ടില്ലെന്നും ചിലതിൽ ഒപ്പുകളില്ലെന്നും സോളങ്കി ആരോപിച്ചിരുന്നു.
കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് കൗണ്ടിംഗ് കേന്ദ്രത്തിൽ സോളങ്കി ധർണ നടത്തുകയും ചെയ്തു. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടാകാത്തതിനെത്തുടർന്ന് കഴുത്തിൽ തുണി ചുറ്റി സോളങ്കി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. ഉടൻ അനുയായികൾ ഇടപെട്ട് സോളങ്കിയെ പിന്തിരിപ്പിച്ചു. ഗാന്ധിധാമിൽ 37,381 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ബിജെപി സ്ഥാനാർഥി വിജയിച്ചത്.
കൗണ്ടിംഗ് കേന്ദ്രത്തിൽ കോണ്ഗ്രസ് സ്ഥാനാർഥി ആത്മഹത്യക്കു ശ്രമിച്ചു
01:13 AM Dec 09, 2022 | Deepika.com