നരോദയിൽ പായൽ കുക്രാനിക്കു വൻ വിജയം
01:13 AM Dec 09, 2022 | Deepika.com
അഹമ്മദാബാദ്: ഗുജറാത്തിലെ നരോദ മണ്ഡലത്തിൽ ബിജെപിയിലെ പായൽ കുക്രാനി വൻ വിജയം നേടി. 83,513 വോട്ട് ഭൂരിപക്ഷത്തിനാണു വിജയിച്ചത്. ആകെ പോൾ ചെയ്ത വോട്ടിൽ 71.49 ശതമാനം പായലിനു കിട്ടി. ആം ആദ്മി പാർട്ടിയാണു രണ്ടാം സ്ഥാനത്തു വന്നത്. നരോദ പാട്യ കൂട്ടക്കൊല കേസ് പ്രതി മനോജ്കുമാറിന്റെ മകളാണു പായൽ.