ന്യൂഡൽഹി: സാന്പത്തിക സംവരണം ശരിവച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ബാക്ക്വേർഡ് ക്ലാസസ് ഫെഡറേഷൻ പുനഃപരിശോധനാ ഹർജി നൽകി.
കഴിഞ്ഞ മാസം ഏഴിനാണ് മുന്നാക്ക വിഭാഗങ്ങളിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനയുടെ 103-ാം ഭേദഗതി ശരിവച്ച് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. വിധിക്കെതിരേ ഈ മാസം ആദ്യം ഡിഎംകെയും പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.
സാന്പത്തിക സംവരണത്തിൽ പുനഃപരിശോധനാ ഹർജി
12:29 AM Dec 08, 2022 | Deepika.com