ഈ വർഷം രാജ്യത്ത് മിന്നലേറ്റ് മരിച്ചത് 907 പേർ
12:29 AM Dec 08, 2022 | Deepika.com
ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം മിന്നലേറ്റു മരിച്ചത് 907 പേർ. ഭൗമശാസ്ത്ര വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്ത് ഈ വർഷം 2183 പേരാണ് പ്രകൃതിദുരന്തങ്ങൾമൂലം മരിച്ചത്.