ന്യൂഡൽഹി: പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ വനിതകൾക്ക് രണ്ടു ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്ന് വൈഎസ്ആർ കോണ്ഗ്രസ് എംപി ചിന്ത അനുരാധ.
മിക്കവാറും സ്ത്രീകളും ആർത്തവ സംബന്ധമായ അസുഖങ്ങളാൽ വിഷമിക്കുന്നവരാണ്. പലർക്കും വിശ്രമം ലഭിക്കാത്തത് കൊണ്ട് ഒവേറിയൻ സിസ്റ്റ്പോലുള്ള അസുഖങ്ങൾ ബാധിക്കുന്നു. അതിനാൽ ആർത്തവ സമയത്ത് വനിതകൾക്ക് ശന്പളത്തോടു കൂടി രണ്ടു ദിവസത്തെ അവധി പ്രഖ്യാപിക്കണമെന്നും ചിന്ത ആവശ്യപ്പെട്ടു.
ആർത്തവ അവധി വേണമെന്ന് തെലുങ്കാന എംപി
11:49 PM Dec 07, 2022 | Deepika.com