ന്യൂഡൽഹി: സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് പൊതു വൈഫൈ സ്ഥാപിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രം.
സ്വകാര്യ കന്പനികൾ ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് അവരവരുടെ സേവന മേഖലകളിൽ പൊതു വൈഫൈ സെന്ററുകൾ ആരംഭിക്കാനുള്ള ലൈസൻസ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വാർത്താ വിനിമയ സഹമന്ത്രി ദേവുസിംഗ് ചൗഹാൻ വ്യക്തമാക്കി.
പൊതുവിടങ്ങളിൽ സൗജന്യ വൈഫൈ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാഴിക്കാടൻ എംപി സമർപ്പിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം.
സ്വകാര്യ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും പൊതു വൈഫൈ സ്ഥാപിക്കാം
11:49 PM Dec 07, 2022 | Deepika.com