ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പതിവിനു വിരുദ്ധമായി ആം ആദ്മി പാർട്ടിയും തൃണമൂൽ കോണ്‍ഗ്രസും പങ്കെടുത്തു. പ്രധാന വിഷയങ്ങളിൽ പാർലമെന്റിൽ ഒന്നിച്ചു പോരാടാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം തീരുമാനിച്ചു.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഖാർഗെ വിളിച്ച യോഗത്തിൽ എഎപി, ടിഎംസി അടക്കം 13 പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു. യോഗത്തിനെത്താൻ കഴിയാതിരുന്ന കേരള കോണ്‍ഗ്രസ്-എം അടക്കമുള്ള പാർട്ടികൾ പിന്നീടു പ്രതിപക്ഷ ഐക്യത്തിനു പിന്തുണ അറിയിച്ചു.
കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ യോഗം: എഎപി, തൃണമൂൽ പങ്കെടുത്തു
11:49 PM Dec 07, 2022 | Deepika.com