ന്യൂഡൽഹി: കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തേക്ക് മല്ലിക സാരാഭായിയെ നിയമിച്ചതിന് എതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പ്രധാനമന്ത്രിക്കെതിരെ അസത്യപ്രചാരണം നടത്തുന്നുവെന്നതാണ് മല്ലിക സാരാഭായിയുടെ യോഗ്യതയായി സിപിഎം കാണുന്നത്.
രാജ്യത്ത് യോഗ്യതയുള്ള മറ്റു കലാകാരൻമാർ ഇല്ലാത്തതല്ല മറിച്ച് ചൊൽപ്പിടിയിൽ നിൽക്കുന്നരെ മാത്രമാണ് മുഖ്യമന്ത്രിക്കു വേണ്ടതെന്നും വി. മുരളീധരൻ പറഞ്ഞു.
മല്ലിക സാരാഭായിക്കെതിരേ വി. മുരളീധരൻ
11:49 PM Dec 07, 2022 | Deepika.com