ബംഗളൂരു: സുമനഹള്ളി റിംഗ് റോഡിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പ് കൊട്ടേപ്പാലത്തെ ഷമീമുല്‍ ഹഖ് (27), കുടക് പോളിബെട്ടയിലെ മുഹമ്മദ് ആദില്‍ (24) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ ഇവര്‍ സഞ്ചരിച്ച ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇരുവരും സുമനഹള്ളിയിലെ ഫുട്വെയര് കമ്പനി ഗോഡൗണില്‍ ജോലിചെയ്തുവരികയായിരുന്നു. കൊട്ടേപ്പാലത്തെ വെട്ടുകളത്തില്‍ സെയ്തലവിയുടെയും ആയിഷയുടെയും മകനാണ് ഷമീമുല്‍ ഹഖ്. സഹോദരങ്ങള്‍: റിയാസുദ്ദീന്‍, മുഹമ്മദ് ഫാറൂഖ്, യഹ്യ ഹുസൈന്, ആരിഫത്ത്. പോളിബെട്ട ഉരുഗപ്പെയിലെ എം.എ.ഹമീദ്-സാജിത ദമ്പതികളുടെ മകനാണ് ആദില്‍. സഹോദരങ്ങള്‍: ഷംന, ഷഹന.
ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു
11:49 PM Dec 07, 2022 | Deepika.com