ന്യൂഡൽഹി: എയിംസ് സർവറുകൾ ആക്രമിച്ചതിനു പിന്നാലെ ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സർവറുകളും ലക്ഷ്യമിട്ട് ഹാക്കർമാർ.
നവംബർ 30ന് ഹാക്കർമാർ 6,000 തവണ ഐസിഎംആർ സെർവറുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചതായാണ് വിവരം. ഹോംഗ്കോംഗിലെ ബ്ലാക്ക് ലിസ്റ്റഡ് ഐപി അഡ്രസുകളിൽ നിന്നുമാണ് ഹാക്കിംഗ് ശ്രമം നടന്നതെന്നും എന്നാൽ ഹാക്കിംഗിനെ തടയാൻ സഹായിക്കുന്ന ഐസിഎംആറിന്റെ ഫയർവാൾ സംവിധാനം ശക്തമായതിനാൽ ഹാക്കിംഗ് ശ്രമം വിജയിച്ചില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഐസിഎംആർ സർവറുകളും ലക്ഷ്യമിട്ട് ഹാക്കർമാർ
12:27 AM Dec 07, 2022 | Deepika.com